Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTop Newschevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ മുക്തിനിരക്ക്​ 90 ശതമാനമായി

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ മുക്തിനിരക്ക്​ 90 ശതമാനമായി
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡിൽ നിന്ന്​ മുക്തി പ്രാപിക്കുന്ന നിരക്ക്​ 90 ശതമാനമായി ഉയർന്നു. ഇതുവരെ റിപ്പോർട്ട്​ ചെയ്​ത ആകെ കേസുകളിൽ 90 ശതമാനം പേരും രോഗമുക്തി നേടി. 299914 ആണ്​ ഇതുവരെ രാജ്യത്ത്​ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ. അതിൽ 268385 പേരും സുഖം പ്രാപിച്ചു. 28089 പേർ മാത്രമേ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുള്ളൂ. അതിൽ 1758 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​.

തിങ്കളാഴ്​ച മരണനിരക്കിലും കുറവുണ്ടായി. 28പേരാണ്​ പുതുതായി മരിച്ചത്​. ഇതോടെ ​ആകെ മരണസംഖ്യ 3436 ആയി. രാജ്യത്തെ മരണനിരക്ക്​ 1.1 ശതമാനമാണ്​. രണ്ടുദിവസമായി റിയാദിൽ കോവിഡ്​ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഇത്​ ആശ്വാസകരമാണ്​. എന്നാൽ ജിദ്ദ 9, മക്ക -4, ഹുഫൂഫ്-​ 5, ത്വാഇഫ്​ -4, മുബറസ്​​-1, തബൂക്ക്-​ 1, മഹായിൽ- 1, അറാർ- 1, അൽനമാസ്​- 1, സബ്​യ- 1 എന്നിവിടങ്ങളിൽ​ പുതുതായി മരണങ്ങൾ സംഭവിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഹുഫൂഫിലാണ്​ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​, 73. ഹാഇലിൽ 65ഉം മക്കയിൽ 64ഉം തബൂക്കിൽ 64ഉം ജീസാനിൽ 63ഉം മദീനയിൽ 53ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഞായറാഴ്​ച രാജ്യത്ത്​ 55,613 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,317,705 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 881, ജിദ്ദ 755, മക്ക 605, ഹുഫൂഫ്​ 174, ത്വാഇഫ്​ 149, മദീന 125, ദമ്മാം 109, ബുറൈദ 60, തബൂക്ക്​ 55, അറാർ 40, ജീസാൻ 34, ഹഫർ അൽബാത്വിൻ 32, ഹാഇൽ 29, മുബറസ്​ 30, ഖത്വീഫ് 26, മഹായിൽ 26, വാദി ദവാസിർ 20, സബ്​യ 20, സകാക 18, അൽബാഹ 17, ഖർജ്​ 17, ഖോബാർ 15, ​ബെയ്​ഷ്​ 15, അൽഖുവയ്യ 14, അൽറസ്​ 14, ബീഷ​ 13, അബഹ 13, അയൂൺ 9, അൽമജാരിദ 9, നജ്​റാൻ 10, ഉനൈസ 9, ഖമീസ്​ മുശൈത്ത്​​ 9​, അബൂഅരീഷ്​ 9, ഹുറൈംല 6, റിജാൽ അൽമ 5, സു​ൈലയിൽ 4, അഹദ്​ റുഫൈദ 4, ജുബൈൽ 4, അൽനമാസ്​ 4, നാരിയ 3, ഖുൻഫുദ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiacovid testCOVID recovery rate
Next Story