റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 481 പുതിയ കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 602 പേർ സുഖം പ്രാപിച്ചു. 29 പേർ കോവിഡ് ബാധിച്ച് രാജ്യത്തി െൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 335,578 പോസിറ്റീവ് കേസുകളിൽ 320348 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4823 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10407 പേരാണ്. അതിൽ 970 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.5 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്.
റിയാദ് 6, ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 2, ഖമീസ് മുശൈത്ത് 1, ഹാഇൽ 2, ബുറൈദ 2, നജ്റാൻ 2, സബ്യ 1, സാംത 1, അൽബാഹ 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 40. മദീന 37, ഹാഇൽ 31, റിയാദ് 28, ഹുഫൂഫ് 27, ബൽജുറഷി 24, യാംബു 24, മക്ക 18, ഖമീസ് മുശൈത്ത് 17, ദമ്മാം 13, ജീസാൻ 13, അബഹ 11, മുബറസ് 10, ദഹ്റാൻ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 51,632 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,592,660 ആയി.
റിയാദ് 1087, ജിദ്ദ 959, മക്ക 753, ഹുഫൂഫ് 252, ത്വാഇഫ് 205, ദമ്മാം 137, മദീന 134, അബഹ 117, ജീസാൻ 106, ബുറൈദ 101, മുബറസ് 77, ഹാഇൽ 72, ഹഫർ അൽബാത്വിൻ 70, തബൂക്ക് 69, അറാർ 63, സബ്യ 44, മഹായിൽ 43, അൽബാഹ 39, ഖത്വീഫ് 34, അബൂ അരീഷ് 32, ഖമീസ് മുശൈത്ത് 28, സകാക 27, ബീഷ 27, അൽറസ് 25, ബെയ്ഷ് 24, വാദി ദവാസിർ 23, ഖർജ് 20, നജ്റാൻ 20, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ് 8, അൽഅർദ 7, റഫ്ഹ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, അഹദ് മസറ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, ദമദ് 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.