റിയാദ്: സൗദി അറേബ്യയിൽ 361 പേർ കൂടി കോവിഡ് മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി 17 പേർ തിങ്കളാഴ്ച മരിച്ചു. 357 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 345,232 പോസിറ്റീവ് കേസുകളിൽ 331,691 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.
ആകെ മരണസംഖ്യ 5313 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8228 പേരാണ്. അതിൽ 784 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 61.
റിയാദ് 36, മക്ക 32, യാംബു 20, വാദി ദവാസിർ 18, ഹുഫൂഫ് 13, ജിദ്ദ 12, ത്വാഇഫ് 9, ഹാഇൽ 9, ദമ്മാം 7, റാസതനൂറ 7, ഖുലൈസ് 7, ബുറൈദ 6, അബഹ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.