സൗദിയിൽ ഇന്ന് രോഗമുക്തി 74 ആയി കുറഞ്ഞു. പുതിയ രോഗികൾ 102

ജിദ്ദ: സൗദിയിൽ ഇന്ന് കോവിഡ് രോഗമുക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇന്ന് 74 പേർ മാത്രമാണ് രോഗമുക്തി നേടിയത്. പുതുതായി 102 പേർക്ക് കൂടി രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 545,829 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 534,908 ഉം ആയി. ആറ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,610 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,311 രോഗികൾ മാത്രമാണ്. ഇവരിൽ 542 പേരുടെ നില ഗുരുതരമാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക്൯ 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 19, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 7, മദീന 7, അൽ ഖസീം 5, അസീർ 4, നജ്‌റാൻ 4, തബൂക്ക് 3, അൽ ജൗഫ് 2, വടക്കൻ അതിർത്തി മേഖല 2, ഹായിൽ 1, അൽ ബാഹ 2. ഇതുവരെ രാജ്യത്ത് 3,90,54,479 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - saudi arabia covid update 10-9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.