file photo

കോവിഡ്; സൗദിയിൽ ഇന്ന് 1,298 പുതിയ രോഗികളും 1,428 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ ഇന്ന് 1,298 പുതിയ കോവിഡ് രോഗികളും 1,428 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,07,423 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,88,346 ഉം ആയി. രോഗബാധിതരിൽ ഇന്ന് 13 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,048 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 11,029 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,400 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.24 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 274, മക്ക 240, കിഴക്കൻ പ്രവിശ്യ 240, അസീർ 143, ജീസാൻ 86, അൽ ഖസീം 83, മദീന 69, നജ്റാൻ 45, ഹായിൽ 41, അൽബാഹ 32, വടക്കൻ അതിർത്തി മേഖല 23, തബൂക്ക് 18, അൽ ജൗഫ് 4. ഇതുവരെ രാജ്യത്ത് 2,16,16,457 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - saudi arabia covid update 16-7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.