ജിദ്ദ: സൗദിയിൽ റിയാദ് ഒഴികെ മറ്റു 12 പ്രവിശ്യകളിലും ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെയെത്തി. ഇന്ന് രാജ്യത്താകെ 604 പേർക്ക് പുതുതായി രോഗം ബാധിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 1,011 ആണ്. ഇതോടെ സൗദിയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,39,129 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,24,061 ഉം ആയി. ഏഴ് രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,419 ആയി.
നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6,649 ആയി കുറഞ്ഞു. ഇവരിൽ 1,332 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.20 ഉം മരണനിരക്ക് 1.56 ഉം ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 170, മക്ക 97, കിഴക്കൻ പ്രവിശ്യ 67, ജീസാൻ 59, അസീർ 50, അൽ ഖസീം 48, നജ്റാൻ 34, മദീന 27, ഹായിൽ 22, തബൂക്ക് 10, അൽ ജൗഫ് 9, അൽബാഹ 6, വടക്കൻ അതിർത്തി മേഖല 5. ഇതുവരെ രാജ്യത്ത് 3,20,00,210 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.