കോവിഡ്: സൗദിയിൽ പുതിയ രോഗികളിൽ വർധനവ്

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളിൽ വർദ്ധനവ്. പുതുതായി 127 പുതിയ രോഗികളും 227 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,483 ഉം രോഗമുക്തരുടെ എണ്ണം 7,33,592 ഉം ആയി. ഒരു മരണവും പുതുതായി രേഖപ്പെടുത്തി.

ഇതോടെ രാജ്യത്തെ ആകെ മരണം 9,040 ആയി. നിലവിൽ 7,851 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 135 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.75 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 20, മദീന 14, മക്ക 9, ദമ്മാം 7, ത്വാഇഫ് 7.

Tags:    
News Summary - Saudi Arabia Covid Update 28 March 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.