ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ് 120 ലെത്തി. 219 പേർ രോഗമുക്തിയും നേടി.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,243 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,062 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,579 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,602 ആയി കുറഞ്ഞു. ഇവരിൽ 723 പേർ ഗുരുതരാവസ്ഥയിലാണ്.
ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 22, കിഴക്കൻ പ്രവിശ്യ 14, ജീസാൻ 9, മദീന 8, അൽ ഖസീം 8, അസീർ 7, നജ്റാൻ 6, ഹായിൽ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽ ജൗഫ് 1, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,78,34,007 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.