കോവിഡ്: സൗദി അറേബ്യയിൽ 768 പുതിയ രോഗികൾ; 26 മരണം

റിയാദ്​: സൗദി അറേബ്യയിൽ തിങ്കളാഴ്​ച 768 കോവിഡ്​ കേസുകൾ പുതുതായി രജിസ്​റ്റർ ചെയ്​തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിടെ 886 രോഗബാധിതർ സുഖം പ്രാപിച്ചു. 26 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4107 ഉം രാജ്യത്തെ മരണനിരക്ക്​ 1.3 ശതമാനവുമായി.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 321,456 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 297,623 ഉം ആണ്​. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,726 ആണ്​. ഇവരിൽ 1430 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.6 ശതമാനമാണ്​.

റിയാദ്​ 2, ജിദ്ദ 7, ഹുഫൂഫ്​ 1, ഹാഇൽ 2, അബഹ 4, ജീസാൻ 4, ബെയ്​ഷ്​ 1, അറാർ 2, അൽബാഹ 1, ഖഹ്​മ 1, അൽഅർദ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. ഞായറാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 67. ജിദ്ദ​ 57, മദീന 50, ഹുഫൂഫ്​ 46, റിയാദ്​​ 46, ദഹ്​റാൻ​​ 44, ഹാഇൽ​​ 27, മുബറസ്​​ 25, ജീസാൻ​​​ 19, യാംബു 18, ദമ്മാം​​ 17, ഖമീസ്​ മുശൈത്ത്​ 16, റ-ഫ്​ഹ​​ 16, അറാർ 14 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 44,171 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത്​ ആകെ നടത്തിയ ടെസ്​റ്റുകളുടെ എണ്ണം 5,450,307 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 998, ജിദ്ദ 841, മക്ക 664, ഹുഫൂഫ്​ 226, ത്വാഇഫ്​ 178, മദീന 128, ദമ്മാം 121, ബുറൈദ 79, തബൂക്ക്​ 60, ജീസാൻ 64, അറാർ 59, മുബറസ്​ 57, ഹാഇൽ 51, ഹഫർ അൽബാത്വിൻ 49, അബഹ 44, മഹായിൽ 39, ഖത്വീഫ് 31, സബ്​യ 30, അൽബാഹ 30, അൽറസ്​ 22, ഖമീസ്​ മുശൈത്ത്​​ 22, വാദി ദവാസിർ 22, സകാക 21, ബീഷ​ 21, ബെയ്​ഷ്​ 20, അബൂ അരീഷ്​ 19, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, സാംത 8, അൽഅർദ 7, ഹുറൈംല 6, റിജാൽ അൽമ 6, അൽനമാസ്​ 6, ജുബൈൽ 5, അഹദ്​ റുഫൈദ 5, സു​ൈലയിൽ 4, ദർബ്​ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, അൽബദാഇ 2, ഖുറയാത്​ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, തുവാൽ 1, ഖുൽവ 1, ഖഹ്​മ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.