Representational Image. Courtesy: Anadolu agency

കോവിഡ്; സൗദിയിൽ ഇന്ന് 1,255 പുതിയ രോഗികളും 1,247 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ ഇന്ന് 1,255 പുതിയ രോഗികളും 1,247 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,79,390 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,60,338 ഉം ആയി. 14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,730 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,322 ആണ്. ഇവരിൽ 1,451 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.02 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 340, കിഴക്കൻ പ്രവിശ്യ 282, റിയാദ് 203, അസീർ 156, ജീസാൻ 81, മദീന 58, അൽ ഖസീം 35, നജ്റാൻ 24, തബൂക്ക് 23, അൽബാഹ 20, ഹാഇൽ 16, വടക്കൻ അതിർത്തി മേഖല 11, അൽ ജൗഫ് 6.

Tags:    
News Summary - saudi arabia covid update 6-24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.