സൗദിയിൽ കോവിഡ്​ കേസുകൾ വീണ്ടും കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കോവിഡ്​ ​ബാധിതരുടെ എണ്ണം ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ കണക്കിലെത്തി.​ ശനിയാഴ്​ച 221 പേർക്ക് മാത്രമാണ്​ പുതിയതായി​ കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. 478 പേർ കോവിഡ്​ മുക്തി നേടി.

ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355034 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342882 ആയി ഉയർന്നു. ആകെ മരണസംഖ്യ 5761 ആണ്​. രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുന്നവരു​െട എണ്ണം 6391 ആയി കുറഞ്ഞു​. ഇതിൽ 796 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.6 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 63. മദീന​ 22, ജുബൈൽ​ 12, ജിദ്ദ 12, മക്ക​​ 12, ത്വാഇഫ്​​​​​ 9, ഹുഫൂഫ്​​ 6, ഉനൈസ​​ 6, ബുറൈദ​​ 5, ഖമീസ്​ മുശൈത്​​ 5, ദമ്മാം​​ 5, ജീസാൻ​​​​​ 5, തബൂക്ക്​ 5, അൽഅയ്​സ്​​​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.