സൗദി അറേബ്യയിൽ കോവിഡ്​ മുക്തർ രണ്ടര ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധയിൽ നിന്ന്​ മുക്തി നേടിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 1492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 250440 ആയി. ​രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.2 ശതമാനമായി​.

1469 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു​. ആകെ രോഗബാധിതരുടെ എണ്ണം 287262 ആണ്​. 33692 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്​. ഇതിൽ 1828 പേർ ഗുരുതരാവസ്ഥയിലാണ്​. 37 മരണവും പുതുതായി റിപ്പോർട്ട്​ ചെയ്​തു.

റിയാദ്​ 2, ജിദ്ദ 7, മക്ക 4, ദമ്മാം 1, ഹുഫൂഫ്​ 8, ത്വാഇഫ്​ 3, ഖത്വീഫ്​ 2, ഹാഇൽ 1, മഹായിൽ 1, അറാർ 3, സബ്​യ 2, അയൂൺ 1, അൽമജാരിദ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ്​ വെള്ളിയാഴ്​ച മരണം റിപ്പോർട്ട്​ ചെയ്​തത്. 24 മണിക്കൂറിനിടെയുണ്ടായ 60,846 ടെസ്​റ്റുകളടക്കം രാജ്യത്ത്​ ഇതുവരെ നടത്തിയ മൊത്തം ടെസ്​റ്റുകളുടെ എണ്ണം 3,754,850 ആയി. റിയാദിലാണ്​ ശനിയാഴ്​ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്, 101​. മദീനയിൽ 61ഉം ഖമീസ്​ മുശൈത്തിൽ 52ഉം ദമ്മാമിൽ 47ഉം ജീസാനിൽ 47ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 850, ജിദ്ദ 716, മക്ക 567, മദീന 118, ഹുഫൂഫ്​ 129, ത്വാഇഫ്​ 112, ദമ്മാം 107, തബൂക്ക്​ 49, ബുറൈദ 48, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 28, ഖത്വീഫ് 26, അറാർ 27, മുബറസ്​ 25, വാദി ദവാസിർ 20, മഹായിൽ 19, സബ്​യ 17, അൽബാഹ 17, സകാക 14, അൽഖുവയ്യ 14, ഖർജ്​ 13, ഖോബാർ 13, ​ബെയ്​ഷ്​ 12, അബഹ 10, അൽറസ്​ 10, ഖമീസ്​ മുശൈത്ത്​​ 8​, അൽമജാരിദ 8, ബീഷ​ 7, അബൂഅരീഷ്​ 7, ഹുറൈംല 6, അയൂൺ 6, ഉനൈസ 6, നജ്​റാൻ 5, സു​ൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 4, ജുബൈൽ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ്​ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.