ജുബൈൽ: ദേശീയ പുരാവസ്തു രജിസ്റ്ററിൽ 624 ചരിത്ര പ്രദേശങ്ങളുടെ രജിസ്ട്രേഷന് സൗദി ഹെറിറ്റേജ് കമീഷൻ അംഗീകാരം നൽകി. ഇൗ വർഷം ആദ്യ പാദത്തിലാണ് ഇത്രയും പുതിയ പുരാവസ്തു കേന്ദ്രങ്ങളും ചരിത്ര സ്ഥലങ്ങളും കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ ദേശീയ പുരാവസ്തു രജിസ്റ്ററിൽ രാജ്യത്തെ വിവിധഭാഗങ്ങളിൽ മൊത്തം രജിസ്റ്റർ ചെയ്ത പുരാവസ്തുകേന്ദ്രങ്ങളുടെ എണ്ണം 8176 ആയതായി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ജാസർ അൽഹർബാഷ് പറഞ്ഞു.
ഇതിൽ മക്ക മേഖലയിലെ 38 സ്ഥലങ്ങളും മദീനയിലെ അഞ്ച് സ്ഥലങ്ങളും ഉൾപ്പെടും. ഹാഇൽ മേഖലയിൽ 48ഉം അൽജൗഫിൽ 54ഉം അസീറിൽ 52ഉം തബൂക്കിൽ 35ഉം വടക്കൻ അതിർത്തിമേഖലയിൽ നാലും റിയാദ് മേഖലയിൽ 345 സ്ഥലങ്ങളും കിഴക്കൻമേഖലയിൽ 25ഉം ഖസീമിൽ 18ഉം ജിസാനിൽ മൂന്നും സ്ഥലങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടവയിലുൾപ്പെടുന്നു.
പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്ന ജോലികൾ അതോറിറ്റിക്ക് കീഴിൽ നടന്നുവരുകയാണ്. രാജ്യത്തിെൻറ സാംസ്കാരിക പൈതൃകത്തെ സേവിക്കുന്ന ആധുനിക ഡിജിറ്റൽ റെക്കോഡുകളിൽ അവ ഉൾപ്പെടുത്തുമെന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.