റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞയാറാഴ്ച 39പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3408 ആയി. 1227 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 2466 പേർ സുഖംപ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 298542 പേരിൽ 266953 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89.4 ശതമാനമായി ഉയർന്നു. രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത് 28181 പേർ മാത്രമാണ്. ഇതിൽ 1774 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. അതെസമയം രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമായി തുടരുകയാണ്. റിയാദിന് ഞായറാഴ്ച ആശ്വാസ ദിനമാണ്. മരണമൊന്നും സംഭവിച്ചില്ല. ജിദ്ദ 7, മക്ക 9, ഹുഫൂഫ് 3, ത്വാഇഫ് 5, ഖമീസ് മുശൈത്ത് 1, ബുറൈദ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 1, മഹായിൽ 2, അബൂ അരീഷ് 2, അറാർ 4, സബ്യ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. റിയാദിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജീസാനിൽ 57ഉം ജിദ്ദയിൽ 57ഉം മക്കയിൽ 56ഉം ബെയ്ഷിൽ 43ഉം മദീനയിൽ 36ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 60,016 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,262,092 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 881, ജിദ്ദ 746, മക്ക 601, ഹുഫൂഫ് 169, ത്വാഇഫ് 145, മദീന 125, ദമ്മാം 109, ബുറൈദ 60, തബൂക്ക് 54, അറാർ 39, ജീസാൻ 34, ഹഫർ അൽബാത്വിൻ 32, ഹാഇൽ 29, മുബറസ് 29, ഖത്വീഫ് 26, മഹായിൽ 25, വാദി ദവാസിർ 20, സബ്യ 19, സകാക 18, അൽബാഹ 17, ഖർജ് 17, ഖോബാർ 15, ബീഷ 13, ബെയ്ഷ് 15, അൽഖുവയ്യ 14, അൽറസ് 14, അബഹ 13, അയൂൺ 9, അൽമജാരിദ 9, നജ്റാൻ 10, ഉനൈസ 9, ഖമീസ് മുശൈത്ത് 9, അബൂഅരീഷ് 9, ഹുറൈംല 6, സുൈലയിൽ 4, അഹദ് റുഫൈദ 4, ജുബൈൽ 4, റിജാൽ അൽമ 5, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽനമാസ് 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.