ജിദ്ദ: ആഗോളതലത്തിൽ അഴിമതി നിർമാർജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത് സൗദി അറേബ്യ. അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിെൻറ ഭാഗമായി െഎക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി സംഘം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. 'അഴിമതിയെ നേരിടുന്നതിൽ ഭരണനേതൃത്വവും ജി20 രാജ്യങ്ങളും... ലക്ഷ്യങ്ങളും നേട്ടങ്ങളും' എന്ന തലക്കെട്ടിൽ ഇറ്റലി, ഇന്തോനേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങളും െഎക്യരാഷ്ട്ര സഭക്ക് കീഴിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഒാഫിസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
അഴിമതിക്കെതിരെ പോരാടുന്നതിന് കഴിഞ്ഞ ദിവസം െഎക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ നടന്ന പ്രത്യേക സമ്മേളനത്തിെൻറ തുടർച്ചയായിട്ടാണ് ഇൗ പരിപാടി സൗദി അറേബ്യ സംഘടിപ്പിച്ചത്.
ലോകമെമ്പാടുമുള്ള അഴിമതിവിരുദ്ധ ഏജൻസികൾക്കിടയിൽ വിവരങ്ങൾ കൈമാറുന്നതിന് സ്ഥാപിച്ച റിയാദ് ഇനിഷ്യേറ്റിവിെൻറ 'ആഗോള നെറ്റ്വർക്ക്' (ഗ്ലോബ് ഇ) എന്ന ജാലകത്തിലൂടെ അഴിമതിക്കെതിരെ പോരാട്ടം തുടരേണ്ടതിെൻറയും സമഗ്രവും സുതാര്യവുമായി അത് പ്രയോഗവത്കരിക്കേണ്ടതിെൻറയും പ്രാധാന്യം പരിപാടിയിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ ഇറ്റാലിയൻ കോഒാഡിനേറ്റർ ആൽഫ്രെഡോ മംഗോണി, കൺട്രോൾ ആൻഡ് അഴിമതി വിരുദ്ധ അതോറിറ്റി വൈസ് പ്രസിഡൻറ് ഡോ. നാസർ അബാഖൈൽ, ഐക്യരാഷ്ട്ര സഭയിലേക്കുള്ള സൗദി സ്ഥിരം പ്രതിനിധി സംഘത്തിെൻറ നിയമ സമിതി തലവൻ നിദാഅ് അബു അലി തുടങ്ങിയവർ പരിപാടിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.