ജിസാൻ: ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്റൈറൽ) പതിച്ച് മൂന്ന് വർക്ക് ഷാപ്പുകൾക്ക് കേടുപാടുകളുണ്ടാകുകയും മൂന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ജിസാനിലെ അഹദ് അൽമസരിഹയിലെ വ്യാവസായിക മേഖലയിലാണ് റോക്കറ്റ് പതിച്ചതെന്ന് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ യഹ്യ അൽഗാംദി പറഞ്ഞു.
സിവിലിയൻ വസ്തുക്കളെയും ആളുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം ഘട്ടങ്ങളിൽ വേണ്ട നടപടി സ്വീകരിച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. ബുധനാഴ്ച അബ്ഹയിലേക്ക് അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചതായി അറബ് സഖ്യസേന വ്യക്തമാക്കി. ജിസാനിലെ അഹദ് അൽമസരിഹയിലെ വ്യാവസായിക മേഖലയിൽ റോക്കറ്റ് പതിച്ച വിവരം അറബ് സഖ്യസേന സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.