മക്ക: മക്ക മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രത്തിെൻറ മുന്നറിയിപ്പിനെ തുടർന്ന് മക്ക, ജുമൂം, അൽകാമിൽ, ബഹ്റ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മക്ക വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പകരം വിദ്യാർഥികൾക്ക് ‘മദ്‌റസത്തീ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ക്ലാസ് നടക്കും. ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് മക്കയുടെ പല ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ സുരക്ഷ മുൻനിർത്തി ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവിടിങ്ങളിൽ സ്‌കൂളുകൾക്ക് ഞായറാഴ്ച അവധി നൽകിയിരുന്നു.
മക്ക, മദീന, അൽഖസീം, അൽബാഹ, കിഴക്കൻ അതിർത്തി പ്രദേശങ്ങൾ, അൽജൗഫ്, ഹാഇൽ, തബൂക്ക്, റിയാദ് തുടങ്ങിയ പ്രദേശങ്ങളുടെ പലഭാഗങ്ങളിൽ ബുധനാഴ്ച വരെ മിതമായതോ ശക്തമായതോ ആയ മഴ പെയ്യാനും വെള്ളമൊഴുക്കിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, ജീസാൻ, നജ്‌റാൻ തുടങ്ങിയ പ്രദേശങ്ങളിലും മിതമായ മഴക്ക് സാധ്യതയുണ്ട്. തബൂക്ക്, അൽജൗഫ് തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.