സൗദി വിദ്യാലയങ്ങൾ ആഗസ്​റ്റ്​ 30ന്​ പ്രവർത്തനം പുനരാരംഭിക്കും; തുടക്കത്തിൽ പഠനം ഓൺലൈനായി മാത്രം

റിയാദ്: സൗദി അറേബ്യയിൽ പ്രാഥമിക തലം മുതൽ സർവകലാശാല വരെയുള്ള വിദ്യാലയങ്ങൾ ആഗസ്​റ്റ്​ 30ന് പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലം പരിഗണിച്ച് ആദ്യത്തെ ഏഴ് ആഴ്ച ഓൺലൈൻ വിദ്യാഭ്യാസം തുടരുമെന്ന് വകുപ്പ് മന്ത്രി ഡോ. ഹമദ് ആലുശൈഖ് അറിയിച്ചു.

അധ്യാപകരും വിദ്യാർഥികളും ഓൺലൈൻ ക്ലാസിൽ തുടരുമ്പോൾ സ്​കൂൾ ഓഫീസിലെ ജോലിക്കാരും വിദ്യാഭ്യാസ രംഗത്ത് മറ്റ്​ സേവനങ്ങൾ അനുഷ്ഠിക്കുന്നവരും ഓഫീസുകളിൽ ഹാജരാവണം. അധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഓഫീസിലെത്തി സ്കൂൾ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കണം. എന്തെങ്കിലും പ്രതികൂല സാഹചര്യമുള്ള അധ്യാപകർക്ക് ഇതിൽ ഇളവുണ്ട്. സർവകലാശാല തലത്തിൽ തിയറി ക്ലാസുകൾ ഓൺലൈനിൽ തുടരുമ്പോൾ പ്രാക്റ്റിക്കൽ ക്ലാസുകൾക്ക് വിദ്യാർഥികൾ നേരിട്ട് ഹാജരാവണമെന്നതാണ് മന്ത്രാലയത്തി​െൻറ നിർദേശം.

പുസ്‌തകങ്ങളും പഠനോപകരണങ്ങളും രക്ഷിതാക്കൾക്ക് സ്കൂളുമായി ബന്ധപ്പെട്ട് ഏറ്റുവാങ്ങാനും സംവിധാനം ഒരുക്കുന്നുണ്ട്. സ്വദേശ സിലബസിലുള്ള സ്കൂളുകളിലെ അപ്പർ പ്രൈമറി, സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾക്ക് രാവിലെ ഏഴിന് ക്ലാസ് ആരംഭിക്കുമ്പോൾ പ്രാഥമിക തലത്തിലുള്ളവർക്ക്ഉച്ചക്ക് ശേഷം മൂന്ന്​ മുതലാണ്​ ക്ലാസ്. രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ മുഖ്യ പങ്കുണ്ടെന്നും അതിന് സൗകര്യപ്പെടാനാണ് രണ്ട് സമയം നിശ്ചയിച്ചിട്ടുള്ളതെന്നും മാന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം നിർദേശിച്ച 'മദ്‌റസതീ' എന്ന ഓൺലൈൻ പോർട്ടൽ സൗദിയിലെ സ്വകാര്യ, വിദേശ സ്​കൂളുകൾക്കും ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.