ജിദ്ദ: സൗദിയും ഇന്തോനേഷ്യയും ഊർജരംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്തോനേഷ്യൻ ഊർജ-ധാതു വിഭവശേഷി മന്ത്രി ആരിഫ് തസ്രീഫുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയായിരുന്നു ഇത്. എണ്ണ, വാതകം, വൈദ്യുതി, പുനരുപയോഗ ഊർജം, ഊർജ കാര്യക്ഷമത, ശുദ്ധമായ ഹൈഡ്രജൻ, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിന് സർക്കുലർ, കാർബൺ സമ്പദ്‌വ്യവസ്ഥയും അതിന്റെ സാങ്കേതികവിദ്യകളും പ്രയോഗിക്കൽ, ഡിജിറ്റൽ പരിവർത്തനം, നവീകരണം, സൈബർ സുരക്ഷ, ഊർജരംഗത്ത് കൃത്രിമബുദ്ധി എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ ബന്ധപ്പെട്ട മേഖലകളിലെ വിവരങ്ങളും അനുഭവങ്ങളും വിദഗ്ധരുടെ സന്ദർശനങ്ങളും കൈമാറ്റം ചെയ്യുക, സമ്മേളനങ്ങൾ, സെമിനാറുകൾ, വർക്കിങ് സെഷനുകൾ എന്നിവ സംഘടിപ്പിക്കുക, സംയുക്ത പഠനങ്ങൾ നടത്തുക, സാമഗ്രികൾ, ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവ സ്വദേശിവത്കരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുക, ഇരു രാജ്യങ്ങളിലെ ഊർജ കമ്പനികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നിവ ധാരണയിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.