ജിദ്ദ: വാഹന ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താൻ ട്രാഫിക് കാമറയിലൂടെ നിരീക്ഷണം നടത്തുന്ന സംവിധാനം ഒക്ടോബർ ഒന്നു മുതൽ സൗദിയിൽ ആരംഭിക്കും. ട്രാഫിക് വകുപ്പ് ‘എക്സ്’ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ രാജ്യത്തുള്ള എല്ലാ പൗരന്മാരോടും താമസക്കാരോടും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാവരും വാഹനങ്ങൾ നിർബന്ധമായും ഇൻഷുർ ചെയ്യണമെന്നും അധികൃതർ ഓർമപ്പെടുത്തി. ഇലക്ട്രോണിക് കാമറ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന സംവിധാനം പ്രവർത്തനസജ്ജമായിക്കഴിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ് ഇല്ലാത്ത ഏതു വാഹനവും റോഡിലിറങ്ങിയാൽ അപ്പോൾതന്നെ കണ്ടെത്തി നിയമലംഘനം രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.