സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വാഹനവ്യൂഹം റഫ അതിർത്തി കടന്നപ്പോൾ

സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വാഹനവ്യൂഹം റഫ അതിർത്തി കടന്നു

ജിദ്ദ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതക്ക്​ ആശ്വാസമേകാൻ സൗദി അറേബ്യയിൽനിന്ന്​ അയച്ച പാർപ്പിട, ഭക്ഷണ സഹായങ്ങളുമായുള്ള ആദ്യ വാഹനവ്യൂഹം റഫ അതിർത്തി കടന്നു. ഞായറാഴ്​ചയാണ്​ കിങ്​ സൽമാൻ റിലീഫ്​ സെൻററി​ന്റെ വാഹനങ്ങൾ ഗസ്സയിലെത്തിയത്​​. ഗസ്സയിലെ ജനതയ്ക്ക് ആശ്വാസം നൽകുന്നതിന്​ സൽമാൻ രാജാവി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശത്തെ തുടർന്ന്​ ആരംഭിച്ച ജനകീയ കാമ്പയി​നി​െൻറ ഭാഗമായാണിത്​.

ഫലസ്​തീൻ ജനതക്ക്​​ സഹായങ്ങൾ വഹിച്ചുള്ള ആദ്യ വിമാനം നവംബർ ഒമ്പതിനാണ്​ റിയാദിൽനിന്ന്​ പറന്നുയർന്നത്​​. ഇൗജിപ്​തിലെ അൽഅരീഷ്​ വിമാനത്താവളത്തിലെത്തിച്ച 35 ടൺ വസ്​തുക്കളാണ്​​ റഫ അതിർത്തി വഴി നിരവധി ട്രക്കുകളിലായി ഗസ്സയിലേക്ക്​ പ്രവേശിച്ചത്​. ഇതിനകം അഞ്ച്​ വിമാനങ്ങളിലായി ടൺകണക്കിന്​ പാർപ്പിട, ഭക്ഷണ വസ്​തുക്കൾ​ കിങ്​ സൽമാൻ റിലീഫ്​ സെൻറർ വഴി ഇൗജിപ്​തിലെത്തിച്ചു​​. ആവശ്യകതയും പ്രവേശന സാധ്യതകളുമനുസരിച്ച്​ കുടുതൽ സഹായങ്ങൾ അയക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്​. കപ്പൽ വഴി സഹായങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്​.

Tags:    
News Summary - Saudi Arabia's first relief convoy crosses the Rafah border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.