സൗദി അറേബ്യയുടെ ആദ്യ ദുരിതാശ്വാസ വാഹനവ്യൂഹം റഫ അതിർത്തി കടന്നു
text_fieldsജിദ്ദ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതക്ക് ആശ്വാസമേകാൻ സൗദി അറേബ്യയിൽനിന്ന് അയച്ച പാർപ്പിട, ഭക്ഷണ സഹായങ്ങളുമായുള്ള ആദ്യ വാഹനവ്യൂഹം റഫ അതിർത്തി കടന്നു. ഞായറാഴ്ചയാണ് കിങ് സൽമാൻ റിലീഫ് സെൻററിന്റെ വാഹനങ്ങൾ ഗസ്സയിലെത്തിയത്. ഗസ്സയിലെ ജനതയ്ക്ക് ആശ്വാസം നൽകുന്നതിന് സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് ആരംഭിച്ച ജനകീയ കാമ്പയിനിെൻറ ഭാഗമായാണിത്.
ഫലസ്തീൻ ജനതക്ക് സഹായങ്ങൾ വഹിച്ചുള്ള ആദ്യ വിമാനം നവംബർ ഒമ്പതിനാണ് റിയാദിൽനിന്ന് പറന്നുയർന്നത്. ഇൗജിപ്തിലെ അൽഅരീഷ് വിമാനത്താവളത്തിലെത്തിച്ച 35 ടൺ വസ്തുക്കളാണ് റഫ അതിർത്തി വഴി നിരവധി ട്രക്കുകളിലായി ഗസ്സയിലേക്ക് പ്രവേശിച്ചത്. ഇതിനകം അഞ്ച് വിമാനങ്ങളിലായി ടൺകണക്കിന് പാർപ്പിട, ഭക്ഷണ വസ്തുക്കൾ കിങ് സൽമാൻ റിലീഫ് സെൻറർ വഴി ഇൗജിപ്തിലെത്തിച്ചു. ആവശ്യകതയും പ്രവേശന സാധ്യതകളുമനുസരിച്ച് കുടുതൽ സഹായങ്ങൾ അയക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. കപ്പൽ വഴി സഹായങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.