ജിദ്ദ: സൗദി അറേബ്യൻ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ തായ് നാഷനൽ ഓയിൽ കമ്പനിയുമായി (പി.ടി.ടി) ധാരണപത്രം ഒപ്പുവെച്ചു. ഏഷ്യയിലെ ശുദ്ധീകരണ, സംസ്കരണ, വിപണന മേഖലയിൽ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായായി തായ്ലൻഡിലാണ് കരാർ ഒപ്പുവെച്ചത്. ക്രൂഡ് ഓയിൽ വിതരണം, ശുദ്ധീകരിച്ച ഉൽപന്നങ്ങളുടെ വിപണനം, പെട്രോ കെമിക്കൽസ്, ദ്രവീകൃത പ്രകൃതി വാതകം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ സഹകരണം മെച്ചപ്പെടുത്താൻ ഇരു കമ്പനികളും പ്രയത്നിക്കും. ഹൈഡ്രജൻ മേഖലയിലെ സഹകരണ അവസരങ്ങൾ, വാതക പര്യവേക്ഷണത്തിന്റെയും ഉൽപാദനത്തിന്റെയും വികസനം, ഇലക്ട്രിക് വാഹനങ്ങളുടെ വികസനം, നിരവധി ശുദ്ധമായ ഊർജ സംരംഭങ്ങളും ധാരണയിലുൾപ്പെടും.
രണ്ട് കമ്പനികളും തമ്മിലുള്ള സഹകരണം സുപ്രധാനവും അതിവേഗം വളരുന്നതുമായ നിരവധി ബിസിനസ് മേഖലകളിലെ വിതരണ ശൃംഖലയിൽനിന്ന് പരമാവധി നേട്ടം കൈവരിക്കാനും ശുദ്ധീകരണ, സംസ്കരണ, വിതരണ മേഖല വിപുലീകരിക്കുന്നതിനുമുള്ള അവസരമാണെന്ന് സൗദി അരാംകോ സെയിൽ, ട്രേഡ് ആൻഡ് സപ്ലൈ പ്ലാനിങ് ഉപമേധാവി ഇബ്രാഹിം ബുവൈനൈൻ പറഞ്ഞു. ഊർജത്തിനും രാസവസ്തുക്കൾക്കുമുള്ള ആഗോള ഡിമാൻഡിന്റെ പ്രധാന ചാലകങ്ങളിലൊന്നാണിതെന്നും സെയിൽ, ട്രേഡ് ആൻഡ് സപ്ലൈ പ്ലാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.