ജിദ്ദ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ. സാങ്കേതിക വ്യവസായ രംഗത്തെ ഭീമൻ ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി. സൗദി സ്റ്റോക്ക് മാർക്കറ്റിൽ ചൊവ്വാഴ്ചത്തെ ട്രേഡിങ്ങിൽ അരാംകോയുടെ ഓഹരി വില ഉയർന്ന് 46.10 റിയാലായി. ആപ്പിളിന്‍റെ ഇപ്പോഴത്തെ മൂല്യം 2.461 ട്രില്യൺ ഡോളറാണ്. ഉയർന്ന എണ്ണവില അരാംകോയുടെ സാധ്യതകളെ പിന്തുണച്ചതിൽ പ്രധാന പങ്കുവഹിച്ചു. യു.എസ് കമ്പനിയായ മൈക്രോസോഫ്റ്റ് 1.979 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി തൊട്ടുപിറകിലുണ്ട്. റഷ്യൻ അധിനിവേശത്തിനുശേഷം ഈ വർഷാരംഭം മുതൽ ശക്തമായ എണ്ണവില നേട്ടം അരാംകോക്ക് കൈമുതലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.