െഎ.പി.ഒക്ക്​ കളമൊരുങ്ങുന്നു; സൗദി അരാംകോ ഇനി പൊതു ഓഹരി കമ്പനി

റിയാദ്: സൗദി സര്‍ക്കാര്‍ ഉടമസ്​ഥതയിലുള്ള ദേശീയ എണ്ണ കമ്പനി സൗദി അരാംകോയെ ജോയിൻറ്​ സ്​റ്റോക്​ കമ്പനിയായി പ്രഖ്യാപിച്ചു. കമ്പനിയുടെ അഞ്ചുശതമാനം ഒാഹരി വിൽക്കാനുള്ള തീരുമാനത്തി​​െൻറ ഭാഗമാണിത്​. വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഗസറ്റിലാണ് ജോയിൻറ്​ സ്​റ്റോക്​ കമ്പനിയാക്കിയ വിവരം പ്രഖ്യാപിച്ചത്​. 2018 ജനുവരി ഒന്നിന്​ ഇതുപ്രാബല്യത്തിൽ വന്നതായും വിജ്​ഞാപനത്തിൽ പറയുന്നു. 
പൊതു ഓഹരി കമ്പനിയാകു​ന്നതോടെ അരാകോയുടെ 1988 മുതല്‍ നടപ്പിലുള്ള നിയമാവലിയും ദുര്‍ബലപ്പെടുത്തി​. ഓഹരിയുടെ ഭൂരിപക്ഷം ഭാഗവും സൗദി സര്‍ക്കാര്‍ ഉടമസ്​ഥതയിലായിരിക്കും. 

95 ശതമാനം ഒാഹരി സര്‍ക്കാര്‍ കൈവശം സൂക്ഷിച്ച്​ അഞ്ച് ശതമാനം മാത്രം വിപണിയില്‍ ഇറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ആകെ 60 ശതകോടി ഡോളർ മൂല്യമുള്ള ഒാഹരികളാകും വിൽക്കുകയെന്ന്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. ഇതിനെ 200 ശതകോടി ഓഹരികളായി വീതിക്കും. പ്രഥമ ഓഹരി വിൽപനയുടെ വിശദാംശങ്ങള്‍ പിന്നീട്​ പ്രഖ്യാപിക്കും.

ഓഹരി കമ്പനിക്കുള്ള ആദ്യ ബോര്‍ഡിനെ സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹി​​െൻറ മേൽനോട്ടത്തിൽ ഉടന്‍ രൂപവത്​കരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.സൗദി വിഷന്‍ 2030​​െൻറയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായാണ്​ അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ ഇറക്കുന്നത്​. ഒാഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും ​അരാംകോയുടെ പ്രഥമ ഒാഹരി വിൽപനയെന്നാണ്​ കണക്കാക്കപ്പെടുന്നത്​. ലോകത്തെ വിവിധ സ്​റ്റോക്​ എക്​സ്​ചേഞ്ചുകളുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്​.   

Tags:    
News Summary - saudi aramco-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.