റിയാദ്: ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പോയ വര്‍ഷത്തെ അറ്റാദായത്തില്‍ കുത്ത നെ ഇടിവ് രേഖപ്പെടുത്തി. ആഗോള എണ്ണവിലയിലുണ്ടായ ചാഞ്ചാട്ടവും ഉല്പാദനത്തില് വരുത് തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ലാഭവിഹിതം ഉടന്‍ വിതരണം ചെയ്യാനും തീരുമാനം. കമ്പനിയുടെ പോയ വര്‍ഷത്തെ അറ്റാദായത്തില്‍ 21 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയത്. 82.2 ശതകോടി ഡോളറാണ് അരാംകോയുടെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം. മുന്‍ വര്‍ഷം ഇത് 111.1 ശതകോടി ഡോളറായിരുന്നു. വിപണി വിലയിലുണ്ടായ ചാഞ്ചാട്ടവും ഒപെക് കൂട്ടായ്മയുടെ ഭാഗമായി ഉല്പാദനത്തില് വരുത്തിയ കുറവുമാണ് കമ്പനിയുടെ ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്.
അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിങ്ങില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ഈ വര്‍ഷത്തെ ആദ്യപാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കമ്പനി തയാറെടുക്കുന്നതായും സി.ഇ.ഒ അമീന് നാസര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചെലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചതായും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉല്പാദന നിയന്ത്രണത്തില്‍നിന്ന് റഷ്യ പിന്മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുമ്പ് അരാംകോ തങ്ങളുടെ ഉല്പാദനത്തില് വര്‍ധനവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോഡ് വിലക്കുറവാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.