ജിദ്ദ: നടുക്കടലിൽ കപ്പലിൽ വെച്ച് അസുഖബാധിതനായ ഇന്ത്യൻ നാവികന് സൗദി അതിർത്തിസേന രക്ഷകരായി. അടിയന്തിര ചികിത്സ ആവശ്യമായതിനെ തുടർന്ന് നാവികനെ കരക്കെത്തിച്ച് ചികിത്സ നൽകുകയായിരുന്നു എന്ന് സേന വക്താവ് കേണൽ മുസ്ഫർ അൽഖുറൈനി പറഞ്ഞു.
ചെങ്കടലിലൂടെ പോയിരുന്ന ചരക്കുകപ്പലിലെ നാവികനാണ് അസുഖ ബാധയുണ്ടായത്. അടിയന്തിര വൈദ്യസഹായം ആവശ്യപ്പെട്ട് ജിദ്ദയിലെ സെർച്ച് ആൻഡ് റെസ്ക്യു കോഒാഡിനേഷൻ സെൻററിലേക്കാണ് കപ്പലിൽ നിന്ന് സന്ദേശമെത്തിയത്.
ഉടനെ കടലിൽ കപ്പൽ കിടക്കുന്ന സ്ഥലം നിർണയിക്കുകയും അവിടെ ഉടനെയെത്തി നാവികനെ കരക്കെത്തിച്ചു തുടർന്ന് ജിദ്ദയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കോവിഡ് തടയാനാവശ്യമായ എല്ലാ മുൻകരുതലും പാലിച്ചിരുന്നു. നാവികെൻറ ആരോഗ്യനില തൃപ്തികരമാണെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.