ജിദ്ദ: 2024 സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിെൻറ പൊതുബജറ്റ് സൗദി മന്ത്രിസഭ അംഗീകരിച്ചു. റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകിയത്. സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിെൻറ പൊതുബജറ്റിലെ ഇനങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തു.
1,172 ശതകോടി റിയാൽ വരുമാനവും 1,252 ശതകോടി റിയാൽ ചെലവും വരും. കമ്മി 79 ശതകോടി റിയാലായിരിക്കും. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന, സാമൂഹിക പരിപാടികളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കാൻ മന്ത്രിമാരോടും അവരവരുടെ അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥരോടും സൽമാൻ രാജാവ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.