റിയാദ്: കോവിഡിനെത്തുടർന്ന് നിർത്തിവെച്ച വിമാന സർവിസുകൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി വിപണി. സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പ്രതിരോധശേഷി നേടിയവർക്ക് രാജ്യത്തേക്ക് നേരിട്ടു പ്രവേശിക്കാൻ ആഗസ്റ്റ് അവസാന വാരമാണ് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. ഇതോടെ ഒന്നര വർഷമായി ഗുരുതര പ്രതിസന്ധി നേരിട്ട ചെറുകിട വൻകിട സ്ഥാപനങ്ങളിൽ നേരിയ ചലനമുണ്ടായി.
നിലവിൽ സൗദിയിെല വലിയവിഭാഗം പ്രവാസികളും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ അവരുടെ അവധിക്കുള്ള പോക്കുവരവുകൾ തുടങ്ങിയത് വിപണിയിൽ അനക്കമുണ്ടാക്കി. വിമാന സർവിസ് പൂർണമായും പുനഃസ്ഥാപിക്കപ്പെട്ട് ആളുകൾ സൗദിയിലെത്തി തുടങ്ങിയാലേ പ്രതിസന്ധിയിൽനിന്ന് പൂർണമായും കരകയറാനാകൂ എന്നാണ് സംരംഭകർ വിലയിരുത്തുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, ബ്രസീൽ, എത്യോപ്യ, അഫ്ഗാനിസ്താൻ, ലെബനാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നും വിമാന സർവിസ് ഇനിയും സാധരണ രീതിയിൽ പുനഃസ്ഥാപിച്ചിട്ടില്ല. സൗദിയിലെ പ്രധാന ചെറുകിട വാണിജ്യ നഗരങ്ങളായ റിയാദിലെ ബത്ഹ, ജിദ്ദയിലെ ഷറഫിയ്യ, കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, അസീർ ഗവർണറേറ്റിലെ ഖമീസ് മുശൈത്ത് തുടങ്ങി ചെറുകിടക്കാരും തെരുവ് കച്ചവടക്കാരും അരങ്ങ് വാഴുന്ന നഗരങ്ങളിൽ ഇവരുടെ പ്രധാന ഉപഭോക്താക്കൾ ഇന്ത്യ, പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യക്കാരും കൂടിയാണ്.
സൗദി എൻറർടൈൻമെൻറ് അതോറിറ്റി പ്രഖ്യാപിച്ച റിയാദ് സീസൺ ഉൾെപ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നടക്കുന്ന സീസൺ വിനോദ പരിപാടികളുടെ ഭാഗമായി നിരവധിയാളുകൾ സൗദിയിലെത്തുന്നത് വിപണി സജീവമാകാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിസന്ധിയോട് പൊരുതി മാസങ്ങൾ പിടിച്ചുനിന്നെങ്കിലും പലർക്കും കച്ചവടം പൂട്ടേണ്ടിവന്നു.
വൻകിട കമ്പനികൾ പലരും തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. ഇതുവഴി മലയാളികൾ ഉൾെപ്പടെ നൂറു കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി.
ജീവനക്കാരുടെ ഇഖാമ സൗജന്യമായി പുതുക്കിയും സ്വദേശികളുടെ ശമ്പളത്തിെൻറ വിഹിതം നൽകിയും വിസ കാലാവധി നീട്ടി നൽകിയും സർക്കാർ സംരംഭകരെ ചേർത്തു നിർത്തിയപ്പോൾ കെട്ടിട ഉടമകൾ നല്ലൊരുവിഭാഗം ചെറിയ തോതിലെങ്കിലും വാടക ഇളവ് നൽകി പ്രതിസന്ധിയിൽ താങ്ങായി. ജോലിയാവശ്യത്തിനും തീർഥാടനത്തിനും സൗദിയിൽ എത്തുന്നവർ ഉൾെപ്പടെ രാജ്യത്തേക്കുള്ള വരവു പോക്കുകൾ 2020ൽ തുടക്കത്തിൽ തന്നെ പൂർണമായും നിലച്ചിരുന്നു.
കോവിഡിെൻറ തുടക്കത്തിൽ സ്വദേശത്തേക്ക് തിരിച്ച കുടുംബങ്ങളും കുട്ടികളും ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്തവരാണ്. അവർക്ക് തിരികെ സൗദിയിൽ എത്താനും നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കണം. മൂന്നും നാലും കുട്ടികളുള്ള കുടുംബത്തിന് മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻറീനിൽ കഴിയാൻ വലിയൊരു തുക െചലവു വരും. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലപ്പുറമാണ്. കുടുംബങ്ങൾ കൂട്ടത്തോടെ സൗദിയിേലക്ക് മടങ്ങിയാലേ ജ്വല്ലറികൾ, ബ്യൂട്ടി പാർലറുകൾ, വസ്ത്ര മാർക്കറ്റ്, റസ്റ്റാറൻറ്, യൂനിഫോം, തയ്യൽ കടകൾ, വിനോദ കേന്ദ്രങ്ങൾ എന്നീ മേഖല കര കയറൂ. സൗദിയിൽ ഇനി നാലു മാസത്തോളം ശൈത്യകാലമാണ്. തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും ജാക്കറ്റുകളും ബന്ധപ്പെട്ട വസ്തുക്കളും നന്നായി വിറ്റുപോകുന്ന സമയം. പേക്ഷ ഇത്തവണ കണക്കിലേറെ സ്റ്റോക്ക് ചെയ്യാൻ വ്യാപാരികൾക്ക് ധൈര്യം പോര. ഈ മാസം തന്നെ വിമാന സർവിസ് പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സയീദ് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.