-മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളുടെയും മക്ക ക്ലോക്കിെൻറയും മേൽനോട്ടം മക്ക റോയൽ കമീഷന്
-മാർച്ച് 27 ‘ഗ്രീൻ സൗദി’ ദിനമായി ആചരിക്കും
അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്) മേഖല ഓഫീസ് റിയാദിൽ സ്ഥാപിക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. എല്ലാ വർഷവും മാർച്ച് 27 സൗദി ഗ്രീൻ ഇനിഷ്യേറ്റീവിെൻറ ഔദ്യോഗിക ദിനമായി ആചരിക്കും. ഖാദിമുൽ ഹറമൈൻ പ്രപഞ്ച ശാസ്ത്ര- ചന്ദ്രക്കല നിരീക്ഷണ കേന്ദ്രം പദ്ധതി, മക്ക ക്ലോക്ക്, മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയുടെ മേൽനോട്ടം ഇനി മക്ക-മശാഇർ റോയൽ കമീഷനായിരിക്കും. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഈ സുപ്രധാന തീരുമാനങ്ങളെടുത്തത്.
ഉസ്ബെക്കിസ്ഥാൻ പ്രസിഡൻറിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച കത്ത്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിൽ നിന്ന് കിരീടാവകാശിക്ക് ലഭിച്ച ഫോൺ വിളി, ഫലസ്തീനിലെ പ്രത്യേകിച്ച് ഗസ്സയിലേയും പരിസരങ്ങളിലേയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവ മന്ത്രിസഭ അവലോകനം ചെയ്തു. ‘ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികൾ’ എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയത്തെയും ‘ഇസ്ലാമോഫോബിയ’ക്കെതിരെ പോരാടാൻ പ്രത്യേക ദൂതനെ നിയമിച്ചതിനെയും മന്ത്രിസഭ പ്രശംസിച്ചു. ഈ സാഹചര്യത്തിൽ തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനും അതിന് ധനസഹായം നൽകുന്നതിനെ തടയുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്‌ട്ര ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണ മന്ത്രിസഭ ആവർത്തിച്ചു.
സമാധാനത്തിെൻറയും സംഭാഷണത്തിെൻറയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും ലോകമെമ്പാടും സമാധാനത്തിലും സമൃദ്ധിയിലും എത്തിച്ചേരുന്നതിനും ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിെൻറ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി കാണിക്കുന്ന താൽപര്യവും ശ്രമങ്ങളും യോഗം പരാമർശിച്ചു. ‘ഇസ്‌ലാമിക മദ്ഹബുകൾക്കിടയിൽ പാലങ്ങൾ പണിയുന്നു’ എന്ന തലക്കെട്ടിൽ മുസ്ലിം വേൾഡ് ലീഗ് മക്കയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സമ്മേളനത്തിെൻറ ഉള്ളടക്കത്തെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അതിെൻറ സ്വാധീനം പരമാവധി വർധിപ്പിക്കുന്നതിനും ഭരണകൂടത്തിെൻറ തുടർച്ചയായ പിന്തുണ ഊന്നിപ്പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നാലാമത് ദേശീയ കാമ്പയിെൻറ ആദ്യദിവസങ്ങളിലെ നേട്ടങ്ങൾ മന്ത്രിസഭ പ്രത്യേക എടുത്തു പറഞ്ഞു. എണ്ണയിതര പ്രവർത്തനങ്ങൾ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏറ്റവും ഉയർന്ന നിരക്ക് (50 ശതമാനം) സംഭാവന രേഖപ്പെടുത്തിയതായി കൗൺസിൽ വിലയിരുത്തി. വളർച്ചാനിരക്ക് ഉയർത്താൻ സഹായിക്കുന്ന പുതിയ മേഖലകൾ തുറക്കുന്നതിലൂടെ വിഷൻ പ്രോഗ്രാമുകളും പ്രധാന പദ്ധതികളും നടപ്പാക്കുന്നതിലെ വിജയത്തിെൻറ സ്ഥിരീകരണമാണിതെന്നും യോഗം വിലയിരുത്തി.
king salman
ഫോട്ടോ: സൽമാൻ രാജാവ് സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.