റിയാദ്: വീടുകളിലും സ്ഥാപനങ്ങളിലും നിർബന്ധമായും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്. അഗ്നിബാധയിൽനിന്ന് സംരക്ഷണം നേടുന്നതിനാണ് ഈ കരുതലെടുക്കാൻ നിർദേശം. രാജ്യത്തെ മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫാക്ടറികളിലുമെല്ലാം സ്മോക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം. തീപിടിക്കാനുള്ള സാധ്യതയുണ്ടായാൽ തന്നെ മുന്നറിയിപ്പ് ലഭിക്കാൻ ഈ ഉപകരണങ്ങൾ സഹായിക്കും. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് തീപിടിക്കാൻ സാധ്യതയുണ്ടായാൽ അപ്പോൾ തന്നെ സ്മോക് ഡിറ്റക്ടറുകൾ അലാറം മുഴക്കും. അത് ഉടൻ മുൻകരുതലെടുക്കാനും സിവിൽ ഡിഫൻസിനെ അറിയിച്ച് രക്ഷാപ്രവർത്തനത്തിനും കഴിയും.
ഇക്കാര്യം എല്ലാവരും ശ്രദ്ധയിൽവെക്കണമെന്നും സ്മോക് ഡിറ്റക്ടറുകൾ ചെറുതും വലുതുമായ ഏത് കെട്ടിടത്തിലും ഘടിപ്പിക്കേണ്ടത് നിർബന്ധമാണെന്നും സിവിൽ ഡിഫൻസ് അധികൃതർ ആവർത്തിച്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.