ബോട്ട്​ തകർന്ന്​ കടലിൽ കുടുങ്ങിയവരെ യാംബു മറൈൻ പെട്രോൾ വിഭാഗം രക്ഷപ്പെടുത്തിയപ്പോൾ

ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്​റ്റ്​ ഗാർഡ് രക്ഷപ്പെടുത്തി

യാംബു: ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്​റ്റ്​ ഗാർഡ് രക്ഷപ്പെടുത്തി. യാംബു പട്ടണത്തോട്​ ചേർന്നുള്ള കടൽഭാഗത്താണ്​ മറൈൻ ബോട്ട് അപകടമുണ്ടായത്​. സൗദി കോസ്​റ്റ്​ ഗാർഡ്​ യാംബു സെക്ടറിലെ ബോർഡർ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ്​ രക്ഷപ്പെടുത്തിയത്. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ സാഹചര്യങ്ങൾ പാലിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളിൽ ജാഗ്രത പാലിക്കാനും കപ്പലി​െൻറ സുരക്ഷ ഉറപ്പാക്കാനും കോസ്​റ്റ്​ ഗാർഡ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

എല്ലാ കടൽ യാത്രക്കാരും സുരക്ഷാ നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും സമുദ്രയാത്രയിൽ ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ ഒരുക്കാനും ബോട്ടുകളുടെ അറ്റകുറ്റപ്പണി ഇടയ്ക്കിടെ നടത്താനും അധികൃതർ ആവശ്യപ്പെട്ടു. കടലിൽ അപകടങ്ങളിൽ പെട്ടാൽ മറൈൻ പെട്രോളിങ്​ വിഭാഗത്തി​െൻറ 994 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും സുരക്ഷാസേന അറിയിച്ചു. 

Tags:    
News Summary - Saudi Coast Guard rescued two Bangladeshis who were stranded in the Red Sea after their boat crashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.