റിയാദ്​: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോഗമുക്തി​ വീണ്ടും ഉയർന്നു. 203 പേരാണ്​ ശനിയാഴ്​ച സുഖം പ്രാപിച്ചത്​. കുറച്ചുദിവസമായി രോഗമുക്തിയെക്കാൾ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയർന്നുനിൽക്കുകയായിരുന്നു. അതിനാണിപ്പോൾ മാറ്റം വന്നത്​. 197 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 366185 ഉം രോഗമുക്തരുടെ എണ്ണം 357728 ഉം ആയി. ആകെ മരണസംഖ്യ 6350 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2107 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 329 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​ തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 78, കിഴക്കൻ പ്രവിശ്യ 43, മക്ക 36, മദീന 10, അൽബാഹ 6, ഹാഇൽ 5, അസീർ 5, ഖസീം 5, ജീസാൻ 3, നജ്​റാൻ 2.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.