കോവിഡ്​: സൗദിയിൽ മരണം ഒന്നായി ചുരുങ്ങി

റിയാദ്: സൗദിക്ക്​ ആശ്വാസം പകർന്ന്​ കോവിഡ് ബാധിച്ചുള്ള​ മരണം ഒന്നായി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരാൾ മാത്രമാണ്​ കോവിഡ്​ മൂലം മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.​ പുതുതായി 51 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 59 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,162 ഉം രോഗമുക്തരുടെ എണ്ണം 5,37,208 ഉം ആയി.

ആകെ മരണസംഖ്യ 8,774 ആയി ഉയർന്നു. ബാധിച്ച്​ ഗുരുതര നിലയിലുള്ളവരുടെ എണ്ണം 77 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മക്ക 3, ഖത്വീഫ്​ 2, ദഹ്​റാൻ​ 2, അൽഉല​ 2, ഹഫർ 2, മറ്റ്​ 16 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,056,637 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - saudi covid 19 news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.