റിയാദ്: സൗദി അറേബ്യയിൽ 353 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ കുറവുണ്ട്. രാജ്യത്താകെ 249 രോഗികൾ മാത്രമാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയി. ഇതിൽ 362062 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6410 ആയി. 2515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 427 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 168, കിഴക്കൻ പ്രവിശ്യ 66, മക്ക 38, അൽബാഹ 23, മദീന 14, അൽഖസീം 12, അൽജൗഫ് 7, നജ്റാൻ 6, അസീർ 6, വടക്കൻ അതിർത്തി മേഖല 4, ജീസാൻ 3, ഹാഇൽ 4, തബൂക്ക് 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.