റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്ച 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി 16 പേർ മരിച്ചു. 379 പേർ സുഖംപ്രാപിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 352950 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339947 ആയി ഉയർന്നു. ആകെ മരണസംഖ്യ 5641 ആണ്.
7362 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 807 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 62. മക്ക 29, ജിദ്ദ 28, മദീന 27, യാംബു 23, ദമ്മാം 11, ബുറൈദ 10, അറാർ 10, മുബറസ് 9, അൽഅയ്സ് 9, ഉനൈസ 8, അബഹ 8, ഖുറയാത് അൽഉൗല 7, വാദി ദവാസിർ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.