Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid test
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ന്​ 349...

സൗദിയിൽ ഇന്ന്​ 349 പേർക്ക്​ കോവിഡ്​

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ ശനിയാഴ്​ച 349 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി 16 പേർ മരിച്ചു. 379 പേർ സുഖംപ്രാപിച്ചു. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 352950 ആയി. രോഗമുക്തരുടെ ആകെ എണ്ണം 339947 ആയി ഉയർന്നു. ആകെ മരണസംഖ്യ 5641 ആണ്​.

7362 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 807 പേർ ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തിനിരക്ക്​ 96.4 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 62. മക്ക 29, ജിദ്ദ​ 28, മദീന 27, യാംബു​​ 23, ദമ്മാം​​​ 11, ബുറൈദ​ 10, അറാർ 10, മുബറസ്​ 9, അൽഅയ്​സ്​​ 9, ഉനൈസ 8, അബഹ​​​​ 8, ഖുറയാത്​ അൽഉൗല​ 7, വാദി ദവാസിർ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudicovid
Next Story