റിയാദ്​: സൗദി അറേബ്യയിൽ തിങ്കളാഴ്​ച 379 പോസിറ്റീവ്​ കേസുകളാണ്​ പുതിയതായി രജിസ്​റ്റർ ചെയ്​തത്​. 570 പേർ​ സുഖം പ്രാപിച്ചു. 23 പേർ കോവിഡ്​ ബാധിച്ച്​ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 336,766 പോസിറ്റീവ്​ കേസുകളിൽ 322055 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4898 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 9813 പേരാണ്​. അതിൽ 938 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.7 ശതമാനമായി. മരണനിരക്ക്​ 1.4 ശതമാനമാണ്​.

റിയാദ്​ 3, ജിദ്ദ 3, മക്ക 2, ഹുഫൂഫ്​ 1, ദമ്മാം 1, ത്വാഇഫ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 2, ജീസാൻ 2, അബൂ അരീഷ്​ 1, അൽറസ്​ 1, തുറൈഫ്​ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 82. ഹുഫൂഫ്​​​​ 31, യാംബു 25, മക്ക​​ 25, റിയാദ്​ 24, ദമ്മാം 23, ഖത്വീഫ്​​ 14, അറാർ 14, ജിദ്ദ​ 11, ദഹ്​റാൻ​ 7, അൽബാഹ 6, ത്വാഇഫ്​​ 6, നജ്​ റാൻ 6, മുബറസ്​ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്​ച 47,129 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,725,148 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1095, ജിദ്ദ 970, മക്ക 760, ഹുഫൂഫ്​ 256, ത്വാഇഫ്​ 207, ദമ്മാം 140, മദീന 134, അബഹ 124, ജീസാൻ 114, ബുറൈദ 104, മുബറസ്​ 77, ഹാഇൽ 73, തബൂക്ക്​ 71, ഹഫർ അൽബാത്വിൻ 71, അറാർ 64, സബ്​യ 46, മഹായിൽ 43, അൽബാഹ 39, ഖത്വീഫ് 34, അബൂ അരീഷ്​ 34, ഖമീസ്​ മുശൈത്ത്​​ 29, സകാക 27, ബീഷ​ 27, അൽറസ്​ 26, ബെയ്​ഷ്​ 25, നജ്​റാൻ 25, വാദി ദവാസിർ 23, ഖർജ്​ 20, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ്​ 8, റഫ്​ഹ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 6, അൽ-ജഫർ 5, അഹദ്​ മസറ 5, ദമദ്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.