റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് അഞ്ഞൂറിൽ താഴെയായി. അഞ്ചര മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 483 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവായത്. 1009 രോഗികൾ സുഖം പ്രാപിച്ചു. 27 പേർ കൂടി മരണത്തിന് കീഴടങ്ങി.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ പോസിറ്റീവ് കേസുകൾ 3,29,754 ഉം ആകെ രോഗമുക്തി 3,10,439 ഉം ആയി. ആകെ മരണസംഖ്യ 4485 ആണ്. രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14830 ആയി കുറഞ്ഞു. അതിൽ 1138 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 3, ജിദ്ദ 5, മക്ക 2, ദമ്മാം 1, ത്വാഇഫ് 3, ബുറൈദ 2, അബഹ 2, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1, ജീസാൻ 2, ബെയ്ഷ് 1, ബീഷ 1, അബ്ഖൈഖ് 1, അൽബാഹ 1, അഹദ് മസറ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 64. മക്ക 42, ഹുഫൂഫ് 41, റിയാദ് 30, മദീന 23, ദഹ്റാൻ 22, യാംബു 19, ദമ്മാം 17, ജുബൈൽ 12, മുബറസ് 11, ഹാഇൽ 10, ബൽജുറഷി 9, മഹായിൽ 9, ജീസാൻ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 40,033 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,049,949 ആയി.
റിയാദ് 1034, ജിദ്ദ 904, മക്ക 714, ഹുഫൂഫ് 240, ത്വാഇഫ് 191, മദീന 131, ദമ്മാം 124, അബഹ 91, ജീസാൻ 91, ബുറൈദ 89, മുബറസ് 68, തബൂക്ക് 67, അറാർ 62, ഹാഇൽ 61, ഹഫർ അൽബാത്വിൻ 60, മഹായിൽ 41, സബ്യ 38, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ് 27, ഖമീസ് മുശൈത്ത് 25, ബീഷ 25, സകാക 24, ബെയ്ഷ് 24, വാദി ദവാസിർ 23, അൽറസ് 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 7, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 4, അഹദ് മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.