Representational Image. Courtesy: Anadolu agency

കോവിഡ്; സൗദിയിൽ ഇന്ന് 11 മരണവും 842 പുതിയ രോഗികളും

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,765 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി 842 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 706 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,99,277 ആയി. ഇവരിൽ 3,84,027 പേർക്ക് രോഗം ഭേദമായി.

വിവിധ ആശുപത്രികളിലും മറ്റുമായി 8,485 പേർ ചികിത്സയിലുണ്ട്. ഇവരിൽ 950 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 365, മക്ക 150, കിഴക്കൻ പ്രവിശ്യ 147, അസീർ 34, ഹാഇൽ 32, മദീന 27, തബൂക്ക് 23, ജീസാൻ 20, അൽ ഖസീം 18, അൽ ജൗഫ് 9, അൽബാഹ 7, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 5. 

Tags:    
News Summary - saudi covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.