റിയാദ്​: സൗദി അറേബ്യയിൽ 495 പേർ കൂടി കോവിഡ്​ മുക്തരായി. 252 പേർക്ക്​​ പുതുതായി​ കോവിഡ്​ സ്ഥിരീകരിച്ചു​.​ രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355741 ആയി. രോഗമുക്തരുടെ ആകെ എണ്ണം 344311 ആയി ഉയർന്നു. ആകെ മരണസംഖ്യ 5811 ആണ്​. ചികിത്സയിലുള്ള കോവിഡ്​ ബാധിതരുടെ എണ്ണം 5619 ആയി കുറഞ്ഞു. ഇതിൽ 743 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.7 ശതമാനമായി​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 33. മദീന​ 19, മക്ക 18, ഹാഇൽ 14, ഖമീസ്​ മുശൈത്​​​ 13, വാദി ദവാസിർ 12, ജിദ്ദ 11, മുസാഹ്​മിയ​​ 9, ബുറൈദ​​ 8, യാംബു​​ 6, ഉനൈസ​​​ 5, ദമ്മാം​​​​​ 5, മജ്​മഅ​ 5, അഖീഖ്​​​​​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.