റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ്. പ്രതിദിന കണക്കിൽ രോഗവ്യാപന തോത് താഴേക്കിറങ്ങുകയാണ്. ബുധനാഴ്ച 1068 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. 1013 പേർ രോഗമുക്തി നേടുകയും ചെയ്തു. 33 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 310836 ആയി. അതിൽ 2,84,945 പേരും രോഗമുക്തി നേടി.
രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22136 ആയി കുറഞ്ഞു. ഇതിൽ 1601 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3755 ആയി ഉയർന്നു.
റിയാദ് 10, ജിദ്ദ 5, മക്ക 1, ദമ്മാം 4, ഹുഫൂഫ് 1, മുബറസ് 1, ഹഫർ അൽബാത്വിൻ 1, വാദി ദവാസിർ 1, മഹായിൽ 1, അബൂഅരീഷ് 1, അറാർ 2, അയൂൺ 1, മുസാഹ്മിയ 1, അൽഖുവയ്യ 1, ദർബ് 2 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജീസാനിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 84. മക്കയിൽ 67ഉം മദീനയിൽ 57ഉം റിയാദിൽ 55ഉം തബൂക്കിൽ 48ഉം അൽഹറജയിൽ 35ഉം ഹാഇലിൽ 31ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാജ്യത്ത് 58,467 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,850,659 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 931, ജിദ്ദ 797, മക്ക 620, ഹുഫൂഫ് 198, ത്വാഇഫ് 169, മദീന 127, ദമ്മാം 120, ബുറൈദ 75, തബൂക്ക് 59, അറാർ 52, ഹാഇൽ 45, ജീസാൻ 44, ഹഫർ അൽബാത്വിൻ 42, മുബറസ് 42, മഹായിൽ 31, ഖത്വീഫ് 29, സബ്യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ് 19, ഖമീസ് മുശൈത്ത് 19, അബഹ 17, ഖർജ് 17, ബീഷ 17, അൽഖുവയ്യ 17, ബെയ്ഷ് 16, ഖോബാർ 15, അബൂഅരീഷ് 14, അയൂൺ 12, നജ്റാൻ 11, അൽമജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സാംത 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്മിയ 3, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.