സൗദിയിൽ 75 കോവിഡ്​ ബാധിതർ കൂടി സുഖം പ്രാപിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 75 പേർ കൂടി സുഖം പ്രാപിച്ചു. 43 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഒരു​ മരണം റിപ്പോർട്ട്​ ചെയ്​തു.​ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,973 ഉം രോഗമുക്തരുടെ എണ്ണം 5,37,933 ഉം ആയി.

ആകെ മരണസംഖ്യ 8,805 ആയി ഉയർന്നു. ​ചികിത്സയിൽ കഴിയുന്നവരിൽ 50 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മദീന 3, മക്ക 3, ഖോബാർ 2, മറ്റ്​ 13 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,348,986 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - Saudi covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.