സൗദിയിൽ 73 പേർക്ക്​ കോവിഡ് മുക്തി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 73 പേർ രോഗമുക്തി നേടി. 30 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രോഗ​ബാധിതരിൽ രണ്ടുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,222 ഉം രോഗമുക്തരുടെ എണ്ണം 5,37,274 ഉം ആയി.

ആകെ മരണസംഖ്യ 8,813 ആയി ഉയർന്നു. ​ചികിത്സയിൽ കഴിയുന്നവരിൽ 52 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 7, മക്ക 3, ദഹ്​റാൻ​ 2, ജുബൈൽ 2, മറ്റ്​ 5 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 46,711,713 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Tags:    
News Summary - Saudi Covid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.