റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3369 ആയി. 1413 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1528 പേർ കൂടി സുഖംപ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 297315 പേരിൽ 264487 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89 ശതമാനമായി ഉയർന്നു. രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത് 29459 പേർ മാത്രമാണ്. ഇതിൽ 1766 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
അതെസമയം രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമായി തുടരുകയാണ്. റിയാദ് 2, മക്ക 8, ഹുഫൂഫ് 4, മദീന 2, ത്വാഇഫ് 5, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 2, നജ്റാൻ 1, ജീസാൻ 1, ബെയ്ഷ് 1, ഉനൈസ 1, മഹായിൽ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. ഇന്ന് മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 76. ദമ്മാമിൽ 68ഉം മക്കയിൽ 65ഉം റിയാദിൽ 59ഉം ജിദ്ദയിൽ 57ഉം ജീസാനിൽ 57ഉം ഹാഇലിൽ 55ഉം യാംബുവിൽ 53ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,872 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,202,076 ആയി.
റിയാദ് 881, ജിദ്ദ 739, മക്ക 592, ഹുഫൂഫ് 166, ത്വാഇഫ് 140, മദീന 125, ദമ്മാം 109, ബുറൈദ 58, തബൂക്ക് 54, അറാർ 35, ജീസാൻ 33, ഹഫർ അൽബാത്വിൻ 31, ഹാഇൽ 29, മുബറസ് 29, ഖത്വീഫ് 26, മഹായിൽ 23, വാദി ദവാസിർ 20, സബ്യ 18, സകാക 18, അൽബാഹ 17, ഖർജ് 17, ഖോബാർ 15, ബീഷ 15, ബെയ്ഷ് 15, അൽഖുവയ്യ 14, അൽറസ് 14, അബഹ 13, അയൂൺ 9, അൽമജാരിദ 9, നജ്റാൻ 9, ഉനൈസ 9, ഖമീസ് മുശൈത്ത് 8, അബൂഅരീഷ് 7, ഹുറൈംല 6, സുൈലയിൽ 4, അഹദ് റുഫൈദ 4, ജുബൈൽ 4, റിജാൽ അൽമ 4, നാരിയ 3, ഖുൻഫുദ 3, ശഖ്റ 3, യാംബു 3, അൽനമാസ് 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.