റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 24 പേർ മരിച്ചു. ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക (6), ജിദ്ദ (9), റിയാദ് (6), മദീന (1), ദമ്മാം (1), ഖുൻഫുദ (1) എന്നിവിടങ്ങളിലാണ് മരണം.
1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 89,011 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലായി 22672 ആളുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 15364 േകാവിഡ് പരിശോധനകളാണ് നടന്നത്. ഇേതാടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 853987 ആയി.
ചൊവ്വാഴ്ച ആറ് പേർ മരിച്ച മക്കയിൽ ആകെ മരണസംഖ്യ 230 ഉം ഒമ്പത് പേർ മരിച്ച ജിദ്ദയിൽ 174 ഉം ആയി. കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്.
പുതിയ രോഗികൾ:
റിയാദ് 556, മക്ക 300, ജിദ്ദ 279, ദമ്മാം 123, ഹുഫൂഫ് 119, ഖത്വീഫ് 78, ദറഇയ 72, മദീന 57, ഖോബാർ 36, ത്വാഇഫ് 27, ഹദ്ദ 27, അൽമുബറസ് 17, യാംബു 16, ബേഷ് 16, നജ്റാൻ 16, അൽജഫർ 13, മഹായിൽ 9, തബൂക്ക് 9, അൽഹദ 8, അബു ഒർവ 6, ഖമീസ് മുതൈ് 5, നാരിയ 5, അൽമൻദഖ് 4, ജുബൈൽ 4, ജീസാൻ 4, ഖുലൈസ് 4, മുസൈലിഫ് 3, അൽമുവയ്യ 3, ദഹ്റാൻ 3, ഹഫർ അൽബാത്വിൻ 3, അലൈത് 3, വാദി ദവാസിർ 3, ബൽജുറഷി 2, അൽബാഹ 2, നമീറ 2, ഉമ്മു അൽദൂം 2, അബഹ 2, അബ്ഖൈഖ് 2, ഹാഇൽ 2, ശറൂറ 2, മുസാഹ്മിയ 2, മറാത് 2, ശഖ്റ 2, താദിഖ് 2, മഖ്വ 1, അലൈസ് 1, വാദി അൽഫറഅ 1, ബുഖൈരിയ 1, ഉനൈസ 1, അൽസഹൻ 1, ദലം 1, അൽഹർജ 1, അൽനമാസ് 1, ബിലാസ്മർ 1, ദഹ്റാൻ അൽജനൂബ് 1, അഹദ് അൽറുഫൈദ 1, സബ്ത് അൽഅലായ 1, അൽഖഫ്ജി 1, ദവാദ്മി 1, സുലൈയിൽ 1, അൽഖർജ് 1
മരണസംഖ്യ:
മക്ക 230, ജിദ്ദ 174, മദീന 51, റിയാദ് 36, ദമ്മാം 19, ഹുഫൂഫ് 6, അൽഖോബാർ 4, ത്വാഇഫ് 4, ജുബൈൽ 3, ബുറൈദ 4, ബീഷ 3, തബൂക്ക് 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.