സി.ഐ.ഡി ചമഞ്ഞത്തെിയ യുവാവ്   മലയാളിയുടെ 10,000 റിയാല്‍ കവര്‍ന്നു 

ജുബൈല്‍: മകളുടെ വിവാഹത്തിന് നാട്ടിലയക്കാന്‍ സൂക്ഷിച്ചിരുന്ന 10,000  റിയാല്‍ മലയാളിയുടെ കൈയില്‍ നിന്നും സി.ഐ.ഡി ചമഞ്ഞത്തെിയ അറബ് വംശജന്‍ കവര്‍ന്നു. കോഴിക്കോട് സ്വദേശി ഫാറൂഖ് എന്ന് അറിയപ്പെടുന്ന ഹുസൈന്‍ കോയക്ക് ആണ് പണം നഷ്ടമായത്. ജുബൈല്‍ അറീഫിയ ഏരിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 
വൈകിട്ട് ജോലി കഴിഞ്ഞു പണിസ്ഥലത്തിന് അടുത്തായി  വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ഹുസൈന്‍ കോയക്ക് സമീപം സ്വദേശി യുവാവ് കാറ് നിര്‍ത്തുകയും വാഹനത്തിനു അരികിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കാറിനടുത്ത് എത്തിയ  ഹുസൈന്‍ കോയയോട് താന്‍ സി.ഐ.ഡി ആണെന്നും ഇവിടെ ലഹരി വസ്തുക്കള്‍ വില്‍കുന്നവരെ അറിയുമോ എന്നും ചോദിച്ചു. അറിയില്ളെന്ന് പറഞ്ഞപ്പോള്‍ ലഹരി ഉപയോഗിക്കരുതെന്ന് ഉപദേശിക്കുകയും അതിന്‍െറ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. 
യാത്ര പറഞ്ഞുപോകാന്‍ ഒരുങ്ങവെ ഹുസൈന്‍ കോയയോട് ഇഖാമ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി പേഴ്സ് പുറത്തേക്കെടുത്ത സമയം യുവാവ് പണവും ഇഖാമയും അടങ്ങിയ പേഴ്സ് തട്ടിപ്പറിച്ചു കാര്‍ വേഗത്തിലോടിച്ചു പോയി. പിടിച്ചുപറിക്കിടെ താഴെ വീണുപോയ ഹുസൈന്‍ കോയക്ക് കാറിന്‍െറ നമ്പര്‍ ശ്രദ്ധിക്കാനായില്ല. കിയയുടെ ക്രീം കളര്‍ ചെറിയ കാറിലാണ് ഇയാള്‍ വന്നതെന്ന് ഹുസൈന്‍ കോയ സ്പോണ്‍സറോട് പറഞ്ഞു. 
25 വര്‍ഷമായി ജുബൈലില്‍ ഉള്ള ഹുസൈന്‍ കോയ ഷവല്‍ ഓപ്പറേറ്റര്‍ ആയി ആണ് ജോലി നോക്കുന്നത്. തുച്ഛമായ ശമ്പളത്തില്‍ നിന്നും മിച്ചം വെച്ച 10,000 ആണ് കവര്‍ച്ചചെയ്യപ്പെട്ടത്. മെയ് 14 നു ഉറപ്പിച്ച മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി അയച്ചു കൊടുക്കാന്‍ കരുതിയ പണമായിരുന്നു. സാമ്പത്തിക പ്രയാസം മൂലം വിവാഹത്തിന് പോകേണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ സുഹൃത്തുക്കള്‍ വിമാന ടിക്കറ്റ് എടുത്തു നല്‍കാമെന്നറിയിച്ചതോടെ  വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹുസൈന്‍ കോയ. 
അന്നേ ദിവസം  തന്നെ സമീപത്തുനിന്നും പാകിസ്താന്‍ സ്വദേശി വസീമിന് 2000 റിയാലും നഷ്ടപ്പെട്ടു. 
അറീഫിയയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങി പുറത്തേക്കിറങ്ങിയ  വസീമിനോട് സി.ഐ.ഡി ആണെന്ന് പറഞ്ഞു സമീപിച്ചാണ് 2000 റിയാല്‍ അടങ്ങിയ പേഴ്സുമായി യുവാവ് കടന്നത്. ജുബൈല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - saudi crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.