ജിദ്ദ: ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്തോനേഷ്യയിൽ. ജി 20യിലെ സൗദി പ്രതിനിധി സംഘത്തെ നയിച്ചാണ് കിരീടാവകാശി ബാലിയിലെത്തിയത്. ഉച്ചകോടി വേദിയിൽ കിരീടാവകാശിയെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ സ്വീകരിച്ചു. അംഗ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും സംഗമിച്ച പ്രധാന വേദിയിലെത്തിയ കിരീടാവകാശി പരിപാടിയിൽ സംബന്ധിച്ചു.
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ-ഐബാൻ, വാണിജ്യ-വാർത്ത മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ-ഖസബി, പരിസ്ഥിതി-ജലം-കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽ-ഫദ്‌ലി, ധനകാര്യ മന്ത്രി മുഹമ്മദ് അൽജദാൻ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല ബിൻ ആമിർ അൽ-സവാഹ, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ-ഫാലിഹ്, ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുല്ല അൽ-ജലാജിൽ എന്നിവർ ജി 20 ഉച്ചകോടി സൗദി പ്രതിനിധി സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.