ന്യൂഡൽഹി: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയ ിൽ. പ്രഥമ ഒൗദ്യോഗിക സന്ദർശനത്തിന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം എത്തിയത്. വിമാന ത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിച്ചു. ബുധനാഴ്ച ഒൗദ്യോഗിക പരിപാടിക ൾ പൂർത്തിയാക്കി ൈചനയിലേക്ക് പോകും.
കഴിഞ്ഞ ദിവസം മുഹമ്മദ് ബിൻ സൽമാൻ പാകിസ്താനിലു ണ്ടായിരുന്നു. അവിടെ നിന്ന് ഇന്ത്യയിലേക്കും തുടർന്ന് ചൈനയിലേക്കും പോകാനായിരുന്നു പരിപാടി. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പരിപാടി മാറ്റി. ഇസ്ലാമാബാദിൽ നിന്ന് നേരിട്ട് ഡൽഹിയിക്ക് വരുന്നത് നിലവിലെ സാഹചര്യങ്ങളിൽ ഉചിതമല്ലെന്ന് കണ്ടതിനാൽ അദ്ദേഹം സൗദിക്ക് തിരിച്ചുപോയി. അവിടെ നിന്നാണ് ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ഡൽഹിയിൽ എത്തിയത്. ഉന്നതതല ഒൗദ്യോഗിക സംഘവും വ്യവസായി പ്രതിനിധി സംഘവും സൗദി രാജകുമാരന് ഒപ്പമുണ്ട്. ബുധനാഴ്ച രാവിലെ സൗദി കിരീടാവകാശിക്ക് രാഷ്ട്രപതി ഭവനിൽ ഒൗപചാരിക സ്വീകരണം നൽകും.
തുടർന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച. ഉച്ചക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിനിധിതല ചർച്ചകൾക്കുശേഷം പരസ്പര ബന്ധം വർധിപ്പിക്കുന്ന വിവിധ കരാറുകളിൽ ഒപ്പുവെക്കും. നിക്ഷേപം, ടൂറിസം, പാർപ്പിടം, വാർത്താവിതരണം തുടങ്ങിയ മേഖലകളിലായി അഞ്ചു കരാറുകളിൽ ഇന്ത്യയും സൗദിയും ഒപ്പുവെക്കും. പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനും തീരുമാനമുണ്ടാകും.
വിശിഷ്ടാതിഥിയുടെ ബഹുമാനാർഥം പ്രധാനമന്ത്രി ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്. വൈകീട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി അത്താഴവിരുന്നിനു ശേഷം അർധരാത്രിയോടെ ഡൽഹിയിൽ നിന്ന് മടങ്ങും. പുൽവാമ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചിരുന്നു. കിരീടാവകാശിയുടെ സന്ദർശനത്തിൽ, പാകിസ്താനെതിരായ വികാരം പ്രധാനമന്ത്രി അറിയിക്കും. ഭീകരതക്കെതിരായ സംയുക്ത പ്രസ്താവന ഉണ്ടായേക്കും.
ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷത്തിൽ അയവുവരുത്താൻ സംഭാഷണങ്ങൾ മാത്രമാണ് വഴിയെന്ന കാഴ്ചപ്പാടാണ് സൗദിക്കുള്ളത്. പാകിസ്താനെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര ദൗത്യത്തിലാണ് കേന്ദ്രസർക്കാർ. അതേസമയം, പാകിസ്താനെ കൈയൊഴിയുന്ന സമീപനം സൗദിയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.