ജിദ്ദ: പോളണ്ടിൽ സമാപിച്ച ഡെസേർട്ട് റാലി ‘ബഹ’ക്കായുള്ള ലോകകപ്പിന്റെ അഞ്ചാം റൗണ്ടിൽ സൗദി അറേബ്യയുടെ ദാനിയ അഖീൽ മൂന്നാം സ്ഥാനത്ത്. റാലിയുടെ ടി ത്രീ വിഭാഗത്തിൽ 44.22 കിലോമീറ്റർ ദൂരത്തിലാണ് മൂന്നാം സ്ഥാനത്തെത്തിയത്. കുവൈത്ത് കാറോട്ട താരം മഷാരി അൽ ദുഫൈരിക്കാണ് ഒന്നാം സ്ഥാനം. അഞ്ചാം റൗണ്ടിൽ പങ്കെടുക്കാൻ നന്നായി തയാറെടുത്തുവെന്നും മോട്ടോർ സ്പോർട്സ് കരിയറിൽ പോളണ്ടിലെ ജർമൻ നാവിഗേറ്റർ ടി ബെറിയോടൊപ്പമുള്ള തന്റെ പങ്കാളിത്തം മൂന്നാമത്തേതാണെന്നും ദാനിയ പറഞ്ഞു. സൗദി റാലി ഡ്രൈവർ ഡാനിയ അഖീൽ അറബ് ലോകത്തെ പ്രമുഖ റാലി ഡ്രൈവർമാരിൽ ഒരാളാണ്. മോട്ടോർ സ്പോർട്സ് കരിയറിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ബഹ ഡെസേർട്ട് റാലി ലോകകപ്പ് നേടിയതോടെ ബഹ ലോകകപ്പ് നേടുന്ന ആദ്യത്തെ അറബ്, സൗദി വനിത എന്ന നിലയിൽ ദാനിയയുടെ പേര് സൗദി കായിക ചരിത്രത്തിൽ ഇടംപിടിച്ചിരിക്കയാണ്. 2021 സെപ്റ്റംബറിൽ ഇറ്റലിയിൽ നടന്ന ഡെസേർട്ട് റാലിക്ക് ടി ത്രീ ലോകകപ്പ് ചാമ്പ്യൻഷിപ്പിന്റെ എട്ടാമത്തെയും അവസാനത്തെയും റൗണ്ടിൽ ദാനിയ ഒന്നാം സ്ഥാനം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.